ഖത്തർ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ.

Mar 25, 2025 - 22:39
 0
ഖത്തർ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ച് അമീരി ദിവാൻ.

ദോഹ: ഖത്തറിൽ സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കുമുള്ള ഈദ് അൽഫിത്തർ അവധിക്കാല സെഡ്യൂൾ അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മന്ത്രാലയങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഈദ് അവധി 2025 മാർച്ച് 30 ഞായറാഴ്ച ആരംഭിച്ച് 2025 ഏപ്രിൽ 7 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാർ 2025 ഏപ്രിൽ 8 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കണം.

ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ക്യുസിബിയുടെയും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റിയുടെയും (ക്യുഎഫ്എംഎ) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ സംബന്ധിച്ചിടത്തോളം, അവധിയുടെ ആരംഭവും അവസാനവും ക്യുസിബി ഗവർണർ വ്യക്തമാക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow