ചെറിയ പെരുന്നാൾ; സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു.

Mar 19, 2025 - 10:23
 0
ചെറിയ പെരുന്നാൾ; സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു.

ദുബായ്: 2025 ലെ ഈദ് അൽ ഫിത്തറിനായി യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെ, ഈദ് അൽ ഫിത്തർ പ്രമാണിച്ച് രാജ്യത്തുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും.റമദാൻ മാസം 30-ാം തീയതി അവസാനിക്കുകയാണെങ്കിൽ, അവധി 2025 ഏപ്രിൽ 2 ബുധനാഴ്ച വരെ നീട്ടുമെന്ന് മന്ത്രാലയം അതിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ വഴി പ്രഖ്യാപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow