ഓണാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ 14കാരിയെ പീഡിപ്പിച്ചെന്ന പരാതി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Aug 28, 2026 - 09:19
 0
ഓണാഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയ 14കാരിയെ പീഡിപ്പിച്ചെന്ന പരാതി; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചീമേനി: ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവറെ ചീമേനി പോലീസ് അറസ്റ്റ് ചെയ്തു. ഷാജി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടി. രാത്രി ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ യാത്രാമധ്യേ ഓട്ടോയിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.

വീട്ടിലെത്തിയ പെൺകുട്ടിയുടെ ശാരീരികാവസ്ഥയിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ചീമേനി പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow