കാസർകോട് ജില്ലയിൽ സെപ്റ്റംബർ 14ന് പ്രാദേശിക അവധി

Aug 29, 2026 - 15:41
 0
കാസർകോട് ജില്ലയിൽ സെപ്റ്റംബർ 14ന് പ്രാദേശിക അവധി

കാസർകോട്: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 14 തിങ്കളാഴ്ച കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾ, സ്കൂൾ ബോർഡ് പരീക്ഷകൾ, മറ്റ് പൊതു നിയമന പരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല. ഈ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും.

അവശ്യ സേവനങ്ങൾ, സർക്കാർ ട്രഷറികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow