അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാഞ്ഞങ്ങാട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട് മൂരിക്കുന്നേൽ സോണിയ ജോൺ (36) ആണ് മരിച്ചത്.
സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്മട്ടംവയൽ സെമിത്തേരിയിൽ നടക്കും.
ഭർത്താവ്: ഡാവി സ്റ്റീഫൻ (യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി). മക്കൾ: ലിസ ഗ്രേസ് ഡാവി, മിഷേൽ മറിയം ഡാവി.
പയ്യാവൂർ വാക്കച്ചാലിൽ ജോൺ-ജെസി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജസ്റ്റിൻ (മംഗളൂരു), ജെയിൻ (ഓസ്ട്രേലിയ).
What's Your Reaction?