ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു
മഞ്ചേശ്വരം: ഉപ്പള അയില കടൽത്തീരത്ത് അജ്ഞാത പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഏകദേശം 170 സെന്റീമീറ്റർ ഉയരവും കറുത്ത നിറവും മെലിഞ്ഞ ശരീരവുമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
നാട്ടുകാരാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട വ്യക്തിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ 9497970226, 9497965202 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?