അടുക്കം മൂപ്പിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കാലിച്ചാനടുക്കം: മൂപ്പിൽ എ.കെ.ജി ക്ലബ്ബ് പരിസരത്തുനിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. രാത്രി ഒമ്പതോടെ റോഡിൽ കണ്ട പാമ്പ് ആളുകൾ കൂടിയതോടെ സമീപത്തെ വീട്ടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ അടുക്കം മയ്യങ്ങാനത്തെ മുഹമ്മദ് അറഫാത്ത് പാമ്പിനെ പിടികൂടി. അമ്പലത്തറ പൊലീസിന്റെ നിർദേശപ്രകാരം പാമ്പിനെ പരപ്പ വനംവകുപ്പ് ഓഫീസിൽ ഏൽപ്പിച്ചു.
അടുക്കത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മുമ്പും നിരവധി കൂറ്റൻ പെരുമ്പാമ്പുകളെ അറഫാത്ത് പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
What's Your Reaction?