പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പൂത്തുലഞ്ഞ ചെണ്ടുമല്ലി; വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

Sep 9, 2026 - 19:11
 0
പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പൂത്തുലഞ്ഞ ചെണ്ടുമല്ലി; വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് ക്ലീൻ പോലീസ് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഒരുക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജിന്റെ നിർദേശപ്രകാരം ഒരുക്കിയ കൃഷി ജില്ലാ പോലീസ് മേധാവി പി. നിതിൻ രാജും നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. വി. ബാലകൃഷ്ണനും സന്ദർശിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവി വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.

പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയും ഹരിതാഭവുമാക്കുന്നതിനൊപ്പം ജീവനക്കാരിൽ കൃഷിയോടുള്ള താൽപര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow