മടിക്കൈ പഞ്ചായത്തിൽ ജി ഐ എസ് മാപ്പിങ് സർവേ; രേഖകൾ തയ്യാറാക്കി വെക്കണം

Aug 24, 2026 - 10:09
 0
മടിക്കൈ പഞ്ചായത്തിൽ ജി ഐ എസ് മാപ്പിങ് സർവേ; രേഖകൾ തയ്യാറാക്കി വെക്കണം

മടിക്കൈ: പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും കെട്ടിടങ്ങളുടെ ജി.ഐ.എസ് മാപ്പിങ് സർവേ ആരംഭിക്കുന്നു. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയുടെ സർവേ നടത്തുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെയാണ് പഞ്ചായത്ത് ചുമതലപ്പെടുത്തിയിരിക്കുന്നത്.

പഞ്ചായത്തിന്റെ അനുമതിയോടെ എത്തുന്ന സർവേ ജീവനക്കാർ പഞ്ചായത്ത് ഐ.ഡി കാർഡുമായി വീടുകളിലും സ്ഥാപനങ്ങളിലും എത്തും. സർവേ പൂർത്തീകരണത്തിനായി ജീവനക്കാർക്ക് ആവശ്യമായ വിവരങ്ങൾ നൽകി ജി.ഐ.എസ് മാപ്പിങ് സർവേയുടെ ഭാഗമാകണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

വീടുകളുടെ സർവേയ്ക്ക് ആവശ്യമായ രേഖകൾ: പഴയതും പുതിയതുമായ വീട് നമ്പർ, വീട് നികുതി അടച്ച രസീത്, റേഷൻ കാർഡ്, വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ സർവേ നമ്പർ, ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ.

വ്യാപാര സ്ഥാപനങ്ങളുടെ സർവേയ്ക്ക് ആവശ്യമായ രേഖകൾ:

ലൈസൻസ് നമ്പർ, നികുതി അടച്ച രസീത്, കെട്ടിട നമ്പർ, ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ.

ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കണമെന്നും, സർവേയുമായി ബന്ധപ്പെട്ട് സംശയങ്ങളുള്ളവർ അതത് വാർഡ് മെമ്പറെ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow