ദഖീർത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക നിഷ കെ.എം. നിര്യാതയായി
നീലേശ്വരം: കറുത്ത ഗേറ്റിന് സമീപം താമസിക്കുന്ന റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ എം. ബാലകൃഷ്ണന്റെ മകൻ ജിഷ്ണുവിന്റെ ഭാര്യ നിഷ കെ.എം. (40) നിര്യാതയായി. കാസർകോട് ദഖീർത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായിരുന്നു.
അസുഖബാധിതയായി മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മകൾ: വാമിക (വിദ്യാർഥിനി, പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയം, നീലേശ്വരം).
What's Your Reaction?