അമ്പലത്തുകരയിൽ "പാലമരച്ചോട്ടിൽ" സംഗമം സംഘടിപ്പിച്ചു
മടിക്കൈ: മടിക്കൈ അമ്പലത്തുകര എം. കെ. എസ്. ജി. എച്ച്. എസ്. എസ്. 1989-90 എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ «പാലമരച്ചോട്ടിൽ» സംഗമം സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ കെ.രമ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.രാജൻ ഉദ്ഘാടനം ചെയ്തു. എം. സതീശൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി കെ.കെ. വനജ കുമാരി (പ്രസി), സംഗീത.ടി (വൈസ് പ്രസി), സതീശൻ മുണ്ടോട്ട് (സെക്രട്ടറി), പവിത്രൻ ചുണ്ടയിൽ (ജോയിന്റ് സെക്രട്ടറി), സത്യൻ മുണ്ടോട്ട് (ട്രഷറർ) എന്നിവരെയും, പ്രവാസി പ്രതിനിധികളായി ദിനേശൻ.എ, നാരായണൻ മൈത്തടം എന്നിവരെയും തെരഞ്ഞെടുത്തു.
What's Your Reaction?