ഇന്ത്യൻ ഫാർമ ഫുഡ്ബോൾ ലീഗ്; പോസ്റ്റർ പ്രകാശനം നടത്തി.

Jun 19, 2025 - 11:22
 0
ഇന്ത്യൻ ഫാർമ ഫുഡ്ബോൾ ലീഗ്; പോസ്റ്റർ പ്രകാശനം നടത്തി.

ദോഹ: ഖത്തറിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ ഫുട്ബോൾ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27-ന് വൈകിട്ട് 6 മണിക്ക് എം ഐ സി ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ് 2025ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം അൽ ജസീറ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തി. പരിപാടിയിൽ വിവിധ കമ്മിറ്റിയംഗങ്ങളും ആരാധകരും പങ്കെടുത്തു. ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി. ഹിലാൽ, ജിംഖാന മാർകിയ, സൂപ്പർ സ്റ്റുഡിയോ ബിൻ ഒമ്രാൻ, ടൗൺ ടീം അൽ നസർ എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഈ നാല് ടീമുകളിലും ദോഹയിലെ പ്രമുഖ ഫുട്ബോൾ താരങ്ങൾ അണിനിരക്കും. ഫാർമസിസ്റ്റ് സമൂഹത്തിനുള്ളിൽ സൗഹൃദം, ആരോഗ്യം, സഹ വർത്തിത്വം എന്നിവ വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പോസ്റ്റർ പ്രകാശനച്ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ആറിഫ് ബംബ്രാനാ, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ്, സമീർ കെ ഐ, ടിസി നവാസ്, മഷൂദ്‌ , ശനീബ്, സുഹൈൽ, ഹനീഫ് പേരാൽ, അമീർ അലി , ഷാനവാസ്‌ പുന്നൂളി ,സയ്യീദ്‌ , ഇക്‌ബാൽ ,മുനീർ , ജാസിർ , അസ്കർ അബ്ബാസ്‌ , അൻവർ , സെമീർ u എന്നിവർ സംബന്ധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow