എം ആർ അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റി.
ശബരിമല ട്രാക്ടർ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത്ത് കുമാറിനെ പോലീസിൽ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.
തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെ പോലീസിൽ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടർ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത്ത് കുമാറിനെ പോലീസിൽ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തിൽ അജിത് കുമാറിന്ന് വീഴ്ച സംഭവിച്ചതായി ഡിജിപി നൽകിയ റിപ്പോർട്ടിൽ നടപടിക്ക് ശുപാർശയുണ്ടായിരുന്നു. നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ചികിത്സാർത്ഥം ലീവിലാണ്. ഈ ഒഴിവിലാണ് പുതിയ നിയമനം. എഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ആക്കുന്നത്.
What's Your Reaction?