എസ് വൈ എസ് നേതാവ് സി കെ കെ മാണിയൂർ അന്തരിച്ചു

Mar 2, 2026 - 11:03
Mar 2, 2026 - 13:27
 0
എസ് വൈ എസ് നേതാവ് സി കെ കെ മാണിയൂർ അന്തരിച്ചു

നീലേശ്വരം: മുസ്ലിം ലീഗ് നേതാവും, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻറും ശംസുൽ ഉലമയുടെ സന്തത സഹചാരി യുമായിരുന്ന(സി കെ കമാലുദ്ധീൻ- 75)സി കെ കെ മാണിയൂർ അന്തരിച്ചു. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ്. നീലേശ്വരം പ്രസ് ഫോറത്തിൻ്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. കണ്ണൂർ ജില്ലയിലെ മാണിയൂരിൽ ജനിച്ച അദ്ദേഹം വർഷങ്ങളായി നീലേശ്വരം തൈക്കോടപ്പുറത്താണ് താമസം. നിലവിൽ മാണിയൂർ പാറാൽ ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജ് പ്രസിഡണ്ടും മാണിയൂർ പാറാൽ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറിയുമാണ്. സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓർഗനൈസിംഗ് സെക്രട്ടറി ആയിരുന്നു. കണ്ണൂർ ജില്ലയിലെ മാണിയൂർ പാറാൽ പള്ളിയുടെയും മഹല്ല് സംവിധാനങ്ങളുടെയും വളർച്ചക്കായി പ്രവർത്തിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ദീർഘകാലമായി സജീവ സാന്നിധ്യവും സംഘാടകനുമായിരുന്നു. മാമു മുസ്ലിയാരാണ് പിതാവ്. പാലത്തുംകര റമദാൻ ഷേക്ക് തങ്ങൾ കുടുംബത്തിലെ സി കെ സൈതവയാണ് മാതാവ്. സുന്നി മഹല്ല് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, കാസർകോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രഥമ കമ്മിറ്റിയുടെ കൺവീനർ, എസ് വൈ എസ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow