കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ18 കാരൻ മരിച്ചു

Jan 13, 2026 - 20:52
 0
കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ18 കാരൻ മരിച്ചു

കാസർഗോഡ്: ദേശീയപാതയിലെ മൊഗ്രാൽ കൊപ്ര ബസാറിൽ ഞായറാഴ്ച സന്ധ്യയോടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൊഗ്രാൽ പുത്തൂർ മുണ്ടക്കൽ ഹൗസിലെ മുഹമ്മദ് ഫസലിന്റെ മകൻ മുഹമ്മദ് റഫ(18)യാണ് ചൊവ്വാഴ്ച രാത്രിയോടെ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. മുഹമ്മദ് റഫയും സുഹൃത്ത് മൊഗ്രാൽ പുത്തൂരിലെ മുഹസ്സിൽ അബ്ദുല്ലയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മുഹസ്സിൽ ഇപ്പോഴും ഗുരുതര നിലയിൽ ചികിത്സയിലാണ്. മാതാവ് നസീറ. സഹോദരങ്ങൾ രിഫായി, ഫാത്തിമ, റിഷാൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow