കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ ആന്ധ്രയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടി.

Jul 9, 2025 - 22:19
 0
കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ ആന്ധ്രയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടി.

കാസർഗോഡ്: കാസർഗോഡ് ചൂരി പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ ആന്ധ്രയിലെ വീട്ടിൽ നിന്നും പോലീസ് പിടികൂടി. ആന്ധ്രയിലെ വീട്ടിൽ നിന്നാണ് കാസർഗോഡ് ടൗൺ പൊലീസ് പ്രതിയെ പിടികൂടിയത്. ചൂരിപ്പള്ളിയിൽ നിന്ന് 310000 രൂപയും, രണ്ട് പവൻ സ്വർണവും മോഷ്ടിച്ച കേസിലാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി അക്കിവിട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് സൽമാൻ അഹമ്മദിനെ കാസർഗോഡ് ടൗൺ പൊലീസ് പിടികൂടിയത്.സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കേരളത്തിൽ കോഴിക്കോടാണ് പ്രതി സാധാരണ ഉണ്ടാകാറുള്ളതെന്ന് തിരിച്ചറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണ സംഘം പ്രതിയുടെ ആന്ധ്രയിലെ വീട് കണ്ടെത്തി ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.പള്ളികൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. കളവു ചെയ്ത് കിട്ടുന്ന പണം ബാറിലും മറ്റുമായി കൂട്ടുകാർക്കൊപ്പം ചിലവഴിച്ച് തീർക്കുകയാണ് പതിവ്. കണ്ണൂർ, പാനൂർ, മലപ്പുറം, പാലക്കാട്‌, കസബ, എലത്തൂർ പോലീസ് സ്റ്റേഷനുകളിൽ പള്ളിയിൽ മോഷണം നടത്തിയ കേസുകളിൽ പ്രതിയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow