കുവൈത്ത് പുതിയ എയർപോർട്ട് സമയബന്ധിതമായി പൂർത്തിയാക്കും, മന്ത്രി ഡോക്ടർ നൂറ അൽ മഷ് ആൻ
കുവൈത്ത് സിറ്റി പുതിയ വിമാനത്താവളത്തിൻ്റെ നിർമ്മാണ പുരോഗതി പൊതുമരാമത്ത് മന്ത്രി ഡോക്ടർ നൂറ അൽ മഷ് ആൻ വിലയിരുത്തി. ഈ യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു ഡയറക്ടറേറ്റ് ജനറൽ ഓഫ് പദ്ധതി എവിയേഷൻ (ഡി.ജി.എസ്.ഐ.) ഷെയ്ഖ് ഹമൂദ് മുബാറഖ് അൽ ഹുമൂദ് അൽ ജാബിർ അസ്സബാഹും, ആഭ്യന്തര പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
എല്ലാ സേവനങ്ങളുടെയും, സൗകര്യങ്ങളുടെയും സമയബന്ധിതമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് മന്ത്രി ഉണർത്തി. സാങ്കേതിക സവിശേഷതകളും, സമയക്രമവും അനുസരിച്ച് ഇവ പൂർത്തിയാക്കണം, എല്ലാ ജോലികളും ഉയർന്ന നിലവാരവും, കാര്യക്ഷമതയിലും പൂർത്തിയാക്കണമെന്നും അവർ സൂചിപ്പിച്ചു. പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുക, വെല്ലുവിളികൾ വിലയിരുത്തി അവ തരണം ചെയ്ത് ഒരുമിച്ച് പ്രവർത്തിക്കുക എന്നിവ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും, നവീകരണവും ലക്ഷ്യമിട്ടുള്ള പ്രധാന ദേശീയ പദ്ധതിയാണ് പുതിയ വിമാനത്താവളം.
പ്രാദേശികവും, ആഗോളവുമായ സാമ്പത്തിക വാണിജ്യ കേന്ദ്രം, നിക്ഷേപം ആകർഷിക്കുകയും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നിവയിലും ഇത് പ്രധാന ഘടകമാണ്. സിവിൽ എവിയേഷനിൽ മികച്ച അന്താരാഷ്ട്ര നിലവാരം സ്വീകരിച്ചുകൊണ്ട് വ്യോമഗതാഗത മേഖലയെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിബദ്ധതയും അൽ മാഷ് ആൻ വ്യക്തമാക്കി.
What's Your Reaction?