കുവൈറ്റിൽ 10 കിലോ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ.

May 28, 2025 - 22:41
 0
കുവൈറ്റിൽ 10 കിലോ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ.

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കുവൈറ്റ് ആഭ്യന്തരമ മന്ത്രാലയം, ക്രിമിനൽ സെക്യൂരിറ്റി സെക്ടറും, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നെർക്കോട്ടിക് കൺട്രോളും ചേർന്ന്, വിതരണത്തിനായി ഉദ്ദേശിച്ചിട്ടുള്ള വലിയ അളവിൽ മയക്കുമരുന്നും, സൈക്കോ ട്രോപിക് വസ്തുക്കളും കൈവശം വെച്ചതിന് ഒരു ഇന്ത്യൻ പൗരനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ചു നടത്തിയ വിപുലമായ അന്വേഷണത്തിന്നു ശേഷമാണ് അറസ്റ്റ് ചെയ്തത്. സാൽവ പ്രദേശത്ത് നിന്ന് ഏകദേശം 8 കിലോഗ്രാം ഹെറോയിനും, രണ്ട് കിലോഗ്രാം ക്രിസ്റ്റൽ മെത്തും, മയക്കുമരുന്ന് തയ്യാറാക്കലിനും, വിതരണത്തിനും ഉപയോഗിക്കുന്ന രണ്ട് കൃത്യതയുള്ള ത്രാസുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ വിദേശത്തുള്ള കൂട്ടാളികളിൽ നിന്ന് മയക്കുമരുന്ന് പ്രാദേശികമായി വിതരണം ചെയ്യാൻ നിർദ്ദേശം ലഭിച്ചതായി പ്രതി സമ്മതിച്ചു. തുടർ നിയമനടപടികൾക്കായി പിടിച്ചെടുത്ത വസ്തുക്കൾക്കൊപ്പം ഇയാളെ നർക്കോട്ടിക് പ്രോസിക്യൂഷന് കൈമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow