ചെന്താമര കുറ്റക്കാരൻ. ശിക്ഷാവിധി മറ്റന്നാൾ.

Oct 14, 2025 - 10:28
 0
ചെന്താമര കുറ്റക്കാരൻ. ശിക്ഷാവിധി മറ്റന്നാൾ.

പാലക്കാട്: നെന്മാറ തിരുത്തം പാടത്ത് സജിതയെ(35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും, അയൽവാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധി 16ന് പറയും. 2019 ഓഗസ്റ്റ് 31 ആയിരുന്നു കൊലപാതകം. വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം എന്നാണ് കണ്ടെത്തൽ. കേസിൽ 68 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ സാക്ഷികളായി വിസ്തരിച്ചു. കേസിൽ 2020 ലാണ് ചാർജ് സീറ്റ് സമർപ്പിച്ചത്. ലാബ് റിപ്പോർട്ട് ഉൾപ്പെടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതോടെ 2025 ഓഗസ്റ്റ് നാലിന് സാക്ഷി വിസ്താരം ആരംഭിച്ചു. കേസിന്റെ വിചാരണ സമയത്തും പ്രതി കോടതി വളപ്പിൽ ഭീഷണി മുഴക്കിയിരുന്നു. അറസ്റ്റിലായി റിമാൻഡിൽ ആയിരുന്ന ചെന്താമര ജാമ്യത്തിൽ ഇറങ്ങിയശേഷം 2025 ജനുവരി 27 ന് സജിതയുടെ ഭർത്താവ് സുധാകരൻ(55), അമ്മ ലക്ഷ്മി(75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ചെന്താമര റിമാൻഡിലാണ്. സജിതാവധക്കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow