ജില്ലയോടുള്ള റെയിൽവെ അവഗണന; ഡി വൈ എഫ് ഐ മാർച്ച് നടത്തി

Jan 23, 2026 - 21:40
Jan 23, 2026 - 21:41
 0
ജില്ലയോടുള്ള റെയിൽവെ അവഗണന; ഡി വൈ എഫ് ഐ മാർച്ച് നടത്തി

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയോട് റെയിൽവെ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അമൃത് ഭാരത് എക്സ്പ്രസ്സിന് ജില്ലയിൽ കൂടുതൽ സ്റ്റോപ് അനുവദിക്കുക, കാസർകോട് എം പി റെയിൽവെ വികസനത്തിന്നാവശ്യമായ ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുന്നുമ്മലിൽ നിന്നും ആരംഭിച്ച പ്രകടനം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്നു നടത്തിയ പൊതുയോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് യതീഷ് വാരിക്കോട്ട് അധ്യക്ഷത വഹിച്ചു. വി ഗിനീഷ്, ഹരിത നാലപ്പാടം, വി പി അമ്പിളി, അനീഷ് കുറുമ്പാലം എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുജിത് മോനാച്ച സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow