നീലേശ്വരം സെന്റ് മേരീസ് ദേവാലയ തിരുനാൾ നാളെ മുതൽ
നീലേശ്വരം: സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഫെബ്രുവരി 6, 7, 8 തീയതികളിലായി ആഘോഷിക്കുന്നു. നാളെ വൈകുന്നേരം അഞ്ചുമണിക്ക് ഇടവക വികാരി ഫാദർ ബോസ്കോ പുറത്തെമുതുകാട്ടിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന. ഏഴിന് വൈകിട്ട് 5 മണിക്ക് ലദീഞ്ഞ് തലശ്ശേരി ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ ഫാദർ കുര്യാക്കോസ് കോലക്കുന്നേൽ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാന എന്നിവ ഉണ്ടായിരിക്കും. സമാപന ദിവസമായ എട്ടാം തീയതി രാവിലെ 10 മണിക്ക് മെൽബൺ അതിരൂപതയിലെ ഫാ: സാബു ആടി മാക്കിയിൽ നേതൃത്വം നൽകുന്ന ആഘോഷമായ തിരുനാൾ കുർബാന. തുടർന്ന് വാദ്യ മേളങ്ങളോടെ പ്രദക്ഷിണം. സ്നേഹവിരുന്നിനു ശേഷം കൊടിയിറക്കത്തോടെ തിരുനാൾ സമാപിക്കും.
What's Your Reaction?