പിക്കപ്പ് വാനിൽ ബൈക്കിടിച്ച് മദ്രസ്സാധ്യാപകന് ദാരുണാന്ത്യം
കാസർകോട്: നിർത്തിയിട്ട പിക്കപ്പ് വാനിൽ ബൈക്കിടിച്ച് മദ്രസ്സ അധ്യാപകന് ദാരുണാന്ത്യം. തലപ്പാടി കൊരമ്പങ്ങാല കെ സി റോഡിലെ മുഹമ്മദ് ഇല്യാസിന്റെ മകൻ മുഹിയുദ്ധീൻസിനാ (28)നാണ് മരിച്ചത്. ഇന്ന് രാവിലെ കുമ്പള ബന്തിയോട് ദേശീയ പാതയിലാണ് അപകടം. പാണലം മദ്രസ്സയിലെ അധ്യാപകനായ സിനാൻ സ്വന്തം കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുത്ത് നാട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. കുമ്പള പോലീസ് ഇൻക്വസ്റ്റ് നടത്തി.
What's Your Reaction?