പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു.
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു. ജോർജീന റോഡ്രിഗസാണ് വധു. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നത്. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ജോർജീന റൊണാൾഡോയൊ വിവാഹം ചെയ്യാൻ തീരുമാനിച്ച കാര്യം പുറത്തുവിട്ടത്. മോതിരമണിഞ്ഞുകൊണ്ടുള്ള തന്റെ കയ്യുടെ ചിത്രവും റൊണാൾഡോയുടെ കൈയും ജോർജീന ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു. വിവാഹത്തിന് റൊണാൾഡോ താത്‌പര്യമറിയിച്ചെന്നും താൻ സമ്മതം പറഞ്ഞെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ള ക്യാപ്‌ഷനും നൽകിയിട്ടുണ്ട്. 2016 ലാണ് റൊണാള്‍ഡോയും ജോര്‍ജിനയും കണ്ടുമുട്ടിയത്. 2017 ല്‍ ഇരുവരും പ്രണയം പരസ്യമാക്കി. 40 വയസുള്ള റൊണാൾഡോയ്ക്ക് 31 വയസ്സുകാരിയായ ജോർജിനക്കും അഞ്ച് മക്കളുണ്ട്. റൊണാള്‍ഡോയുടെ മുന്‍ ബന്ധത്തിലെ മകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ അടക്കമുള്ളവരുടെ സംരക്ഷണവും ഏറ്റെടുത്തിരിക്കുന്നത് ജോര്‍ജിന തന്നെയാണ്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ജൂനിയറിന്‍റെ അമ്മ ആരാണെന്ന കാര്യം റൊണാള്‍ഡോ ഇതുവരെ പരസ്യമാക്കിയിട്ടില്ല.
What's Your Reaction?