ഭക്ത മാനസങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് രക്തേശ്വരിയമ്മ

Apr 25, 2026 - 17:54
 0
ഭക്ത മാനസങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് രക്തേശ്വരിയമ്മ

മടിക്കൈ: തെക്കൻ ബങ്കളം ശ്രീ രക്തേശ്വരി ക്ഷേത്രത്തിൽ കെട്ടിയാടിയ അപൂർവ്വ തെയ്യക്കോലമായ രക്തേശ്വരിയമ്മ ഭക്ത മാനസങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു. മഹിഷാസുര വധത്തിന് ശേഷം കോപം അടങ്ങാത്ത ചണ്ഡികാ ദേവി (രക്തേശ്വരി) വടക്കൻ കേരളത്തിൽ എത്തുന്നതായി സങ്കൽപ്പിക്കുന്ന അതിശക്തവും രൗദ്രവുമായ ഒരു തെയ്യമാണ്. മന്ത്രമൂർത്തിയായി കണക്കാക്കപ്പെടുന്ന ഈ ദേവി, പലതന്ത്രി കുടുംബങ്ങളിലെയും ഉപാസന മൂർത്തിയാണ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ കാവുകളിലും അപൂർവ്വം ചില ക്ഷേത്രങ്ങളിലും, ഇല്ലങ്ങളിലുമാണ് ഈ തെയ്യം പ്രധാനമായും കെട്ടിയാടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow