ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി യുവതി മരിച്ചു

Jan 12, 2026 - 12:31
 0
ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി യുവതി മരിച്ചു

ചിറ്റാരിക്കാൽ: ഭക്ഷണം അന്നനാളത്തിൽ കുടുങ്ങി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു.ഭീമനടി മണ്ഡപത്തെ ഒറീത്തായിൽ ജെയ്മോൻ ജോസിന്റെ മകൾ ആഗ്നസാ(21)ണ് മരിച്ചത്. കഴിഞ്ഞ ആറാം തീയതി രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അന്നനാളത്തിൽ കുടുങ്ങുകയായിരുന്നു. ആറ് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow