ഭാര്യാമാതാവിനെ മർദ്ദിച്ച യുവാവിനെതിരെ കേസെടുത്തു

Apr 13, 2026 - 21:14
Apr 13, 2026 - 21:15
 0
ഭാര്യാമാതാവിനെ മർദ്ദിച്ച യുവാവിനെതിരെ കേസെടുത്തു

കാഞ്ഞങ്ങാട്: ഭാര്യാമാതാവിനെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്തു. കല്ലൂരാവിയിലെ സി എം നസീമ(48)യുടെ പരാതിയിൽ റഷീദിന്നെതിരെയാണ് കേസ്. മദ്യലഹരിയിലെത്തിയ യുവാവ് ഇന്നു രാവിലെ മർദ്ദിക്കുകയും, പരാതിക്കാരിയുടെ മകന്റെ മുഖത്തടിക്കുകയും, വീടിന്റെ പുറത്ത് നിർത്തിയിട്ട സ്കൂട്ടിയും, ജനാലയും നശിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow