ഭിന്നശേഷിക്കാരിയായ 17-കാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ റിമാൻഡിൽ, രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

Jul 4, 2026 - 11:12
Jul 4, 2026 - 11:13
 0
ഭിന്നശേഷിക്കാരിയായ 17-കാരിയെ പീഡിപ്പിച്ച കേസ്; മൂന്ന് പേർ റിമാൻഡിൽ, രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ബേക്കൽ: ഭിന്നശേഷിക്കാരിയായ 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി ബേക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന സാലി എന്ന മുഹമ്മദ് സ്വാലിഹ് (29), പെരുമ്പള കോളിയടുക്കത്തെ ശരീഫ് കടപ്പള്ളം എന്ന കെ.പി. ശരീഫ് (40), മൈലാട്ടി കൂട്ടപ്പുന്ന കുറുക്കൻകുന്ന് സ്വദേശിയും നിലവിൽ തച്ചങ്ങാട് അറബി പള്ളിക്ക് സമീപം താമസിക്കുന്ന എ.ടി. മുഹമ്മദ് നൗഷാദ് (39) എന്നിവരാണ് റിമാൻഡിലായത്.

പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ 17-കാരി വിവിധ ഘട്ടങ്ങളിലായി ലൈംഗിക പീഡനത്തിന് ഇരയായെന്ന പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് അഞ്ച് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ഇനി പിടിയിലാകാനുള്ള രണ്ട് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow