മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട; മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
കാസർകോട്: മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസി ബസ്സിൽ കടത്തിക്കൊണ്ടുവന്ന 12.640 കിലോഗ്രാം കഞ്ചാവുമായിവന്ന മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് പ്രകാശ് ഡോഗ്ര(37) യാണ് പിടിയിലായത്. മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായിരുന്നു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ കെ കെ ഷിജിൻകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ട്രോളി ബാഗിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. 13 പൊതികളായാണ് കഞ്ചാവ് ബാഗിൽ സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ജി ആദർശ്, ശ്രീനിവാസൻ പത്തിൽ, പ്രമോദ് കുമാർ, പ്രവന്റീവ് ഓഫീസർമാരായ പ്രജിത്ത് കുമാർ, മധു എന്നിവരും ഉണ്ടായിരുന്നു.
What's Your Reaction?