മടിക്കൈ ആർട്ട് ഫോറം ഉദ്ഘാടനം ചെയ്തു

Mar 15, 2026 - 09:44
 0
മടിക്കൈ ആർട്ട് ഫോറം ഉദ്ഘാടനം ചെയ്തു

മടിക്കൈ: മടിക്കൈ ഗ്രാമത്തിന്റെ സാമൂഹിക-സാംസ്കാരിക രംഗത്തും ജീവകാരുണ്യ സാന്ത്വന മേഖലയിലും സൗഹൃദത്തിന്റെ സ്നേഹമായി വർത്തിക്കുന്ന മടിക്കൈ ആർട്ട് ഫോറം ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവ്വഹിച്ചു. മടിക്കൈ ആർട്ട് ഫോറം ചെയർമാൻ സി കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി വി പത്മിനി, ബങ്കളം പി കുഞ്ഞികൃഷ്ണൻ, കലാവേദി പ്രസിഡന്റ് പി രാജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മടിക്കൈ ആർട്ട് ഫോറം സെക്രട്ടറി പ്രഭാകരൻ പുലിക്കോടൻ സ്വാഗതവും, ട്രഷർ പി വി തങ്കരാജൻ നന്ദിയും പറഞ്ഞു. കലാ കായിക വിജ്ഞാന മേഖലകളിലും നവകാലത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി സാമൂഹിക സാംസ്കാരിക ജീവിതത്തെ കൂടുതൽ വിശാലമാക്കാനും കലയുടെയും സാഹിത്യത്തിന്റെയും പുത്തൻ അനുഭവങ്ങളും ദൃശ്യ-ശ്രാവ്യ കലകളുടെ സമ്മോഹനങ്ങളും തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ആർട്ട് ഫോറം ലക്ഷ്യമിടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow