മടിക്കൈ ചെമ്പിലോട്ടു സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
മടിക്കൈ: മടിക്കൈ ചെമ്പിലോട്ട് സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ ഡൽഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പിലോട്ടു കുണ്ടുവളപ്പിൽ വീട്ടിൽ കെ വി നിശാന്ത്(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾക്ക് ഔദ്യോഗികമായി വിവരം ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം മംഗളൂരു വിമാനത്താവളം വഴി തിങ്കളാഴ്ച രാത്രി 10 മണിക്ക് എത്തിക്കുന്ന മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോർച്ചയിൽ സൂക്ഷിക്കും. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അമ്പലത്തറ വായനശാല പരിസരത്തും, 9:30ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിന് സമീപത്തും പൊതു ദർശനത്തിന്ന് വെക്കും. തുടർന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ആദ്യ കണ്മണിയുടെ നൂൽ കെട്ട് കഴിഞ്ഞ് ജനുവരി 30നാണ് നിശാന്ത് ജോലിസ്ഥലത്തേക്ക് മടങ്ങിയത്. നാരായണൻ-ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ(ബേഡകം).സഹോദരി: നിഷ.
What's Your Reaction?