മടിക്കൈ മുണ്ടോട്ട് റെഡ്സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നോമ്പുതുറയും ആദരവും സംഘടിപ്പിച്ചു
മടിക്കൈ: മടിക്കൈ മുണ്ടോട്ട് റെഡ്സ്റ്റാർ ആർട്സ് & സ്പോട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നോമ്പുതുറ സംഗമവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവും ഭക്ഷ്യകിറ്റ് വിതരണവും സംഘടിപ്പിച്ചു. പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഉദ്ഘാടനം ചെയ്തു. സജിത്ത്, നിധിൻ, വിഷ്ണുപ്രിയ, ശ്രേയസ്, ആദിദേവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സിറാജുൽ ഹുദാ കലാകായിക വേദിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വി. വിജിനേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. വി. ബാലൻ, മുണ്ടോട്ട് മുഹയുദീൻ മസ്ജിദ് ഖത്തീബ് അഷറഫ് ഫാളിലി, കെ. സുരേന്ദ്രൻ, രാമചന്ദ്രൻ കാരളി, എം. കുഞ്ഞിരാമൻ, എ സി അബ്ദുൾ സലാം, സുൽഫിക്കർ ചാളക്കടവ് എന്നിവർ സംസാരിച്ചു. റിജേഷ് കെ സ്വാഗതവും, എം സതീശൻ നന്ദിയും പറഞ്ഞു.
What's Your Reaction?