മടിക്കൈ റാഗിംങ്ങ്; 15 വിദ്യാർത്ഥികൾക്കെതിരെ കേസ്.

Aug 6, 2025 - 08:26
 0
മടിക്കൈ റാഗിംങ്ങ്; 15 വിദ്യാർത്ഥികൾക്കെതിരെ കേസ്.

കാഞ്ഞങ്ങാട്: മടിക്കൈ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന റാഗിംഗ് പരാതിയിൽ പതിനഞ്ച് വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്നാണ് പരാതി. ബല്ലാകടപ്പുറം സ്വദേശി ഷാനിദിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്.  ഷർട്ടിിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. അബോധാവസ്ഥയില്‍ ആയ വിദ്യാര്‍ത്ഥിയെ അധ്യാപകരാണ്  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കൈകള്‍ക്കും, കാലുകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow