മാറ്റത്തിനൊരുങ്ങി ബഹറിൻ സി.പി.ആർ.
മനാമ: ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടെ കെട്ടും മട്ടും മാറാൻ ഒരുങ്ങുകയാണ് ബഹറിൻ തിരിച്ചറിയൽ കാർഡ് ആയ സിപിആർ.
അന്താരാഷ്ട്ര നിലവാരത്തോടെയും, മികച്ച സാങ്കേതികവിദ്യകളുടെ സാന്നിധാനത്തോടെയും രൂപകല്പന ചെയ്ത പുതിയ ഐഡന്റിറ്റി കാർഡ് ഇൻഫോർമേഷൻ ആൻഡ് ഈ ഗവൺമെന്റ് അതോറിറ്റി (ഐജിഎ)വൈകാതെ പുറത്തിറക്കും.
തിരിച്ചറിയൽ കാർഡിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, സർക്കാർ സംവിധാനങ്ങളുടെ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുക എന്നതുമാണ് പുതിയ ഐഡൻന്റിറ്റി കാർഡിലൂടെ ലക്ഷ്യ മിടുന്നത്.
കൂടാതെ നൂതന സുരക്ഷാ നടപടികൾ, ഡിജിറ്റൽ ഇടപാടുകൾ, ബയോമെട്രിക് സംവിധാനങ്ങൾ എന്നിവ ഉൾപ്പെട്ടതായിരിക്കും പുതിയ സിപിആർ.
അടിയന്തരമായി പുതുക്കേണ്ട ആവശ്യമില്ലാത്തവർ നിലവിലുള്ള കാർഡിന്റെ കാലാവധി അവസാനിക്കുന്നതുവരെ കാത്തിരിക്കണം എന്ന് പൗരന്മാരോടും, പ്രവാസികളോടും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
What's Your Reaction?