യൂട്യൂബ് നോക്കി പ്രസവം; അനീഷ പ്രസവിച്ചത് ശുചി മുറിയിൽ.

Jun 30, 2025 - 07:24
Jun 30, 2025 - 07:34
 0
യൂട്യൂബ് നോക്കി പ്രസവം; അനീഷ പ്രസവിച്ചത് ശുചി മുറിയിൽ.

തൃശ്ശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലാബ് ടെക്നീഷ്യനായി ജോലി നോക്കുന്ന കുഞ്ഞുങ്ങളുടെ മാതാവ് അനീഷ് യൂട്യൂബ് നോക്കി ടോയ്‌ലറ്റിൽ വച്ചാണ് ഇരു കുഞ്ഞുങ്ങൾക്കും ജന്മം നൽകിയത് എന്നാണ് വിവരം. ഗർഭിണിയായതോടെ വയറ്റിൽ തുണി കെട്ടിവച്ച് ഗർഭാവസ്ഥ മറയ്ക്കാൻ ഇവർ ശ്രമിച്ചു. ഗർഭം മറച്ചു പിടിക്കാൻ ഇറുങ്ങിയ വസ്ത്രങ്ങളും ഒഴിവാക്കി. അനീഷ ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്തപ്പോൾ അയൽവാസി ഗിരിജ കണ്ടു. തുടർന്ന് ഈ പദ്ധതി മാറ്റി പകരം വീടിനു സമീപം മറ്റൊരു മാവിൻചുവട്ടിൽ കുഞ്ഞിനെ കുഴിച്ചിട്ടു. അനീഷ മൂന്നുകൊല്ലം മുമ്പ് വീടിന് പിന്നിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നാണ് അയൽവാസി ഗിരിജയുടെ വെളിപ്പെടുത്തൽ. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച സമയത്തായിരുന്നു ഈ സംഭവം എന്നാണ് കരുതുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് വീടിന് പിന്നിൽ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുക്കുന്നതും അതിനുശേഷം ഒരു ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നതും ഗിരിജ കണ്ടതായി പറയുന്നു. ഇക്കാര്യം നാട്ടിൽ പറഞ്ഞു പരത്തിയെന്ന് കാട്ടി അനീഷയുടെ സഹോദരൻ അനീഷ് പോലീസിൽ പരാതി നൽകി. കുളങ്ങര പോലീസ് ഗിരിജയെ വിളിച്ചപ്പോൾ താനല്ല പറഞ്ഞത് എന്ന് അറിയിച്ചതോടെ വിട്ടേച്ചു എന്നാണ് വിവരം. ഇനി ഇതുപോലെ ഉണ്ടായാൽ ഫോണിൽ വീഡിയോ എടുത്ത് സ്റ്റേഷനിലേക്ക് വരാനും പോലീസ് പറഞ്ഞെന്ന് അനീഷയുടെ അയൽവാസി ഗിരിജ പറയുന്നു. അനീഷ ഗർഭിണിയായ വിവരം നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അനീഷയുടെ അമ്മ തന്നെയാണ് പറഞ്ഞതെന്നും ഗിരിജ പറയുന്നു. ഗിരിജയുടെ സാക്ഷി മൊഴി റൂറൽ എസ് പി ബാലകൃഷ്ണകുമാറും സ്ഥിരീകരിച്ചു. വീട്ടിൽ പോലീസ് എത്തി മൊഴിയെടുത്തിട്ടുണ്ട്. ഇതിനിടെ അനീഷ യ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭവിനും, അനീഷയും തമ്മിൽ വഴക്കുണ്ടായിരുന്നു. അനീഷയുടെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്തുകയും ഇതിൽ മരിച്ചുപോയ കുട്ടികളുടെ ചിത്രങ്ങൾ ഉണ്ടെന്നും സൂചനകൾ ഉണ്ട്. അനീഷ ബന്ധം അവസാനിപ്പിക്കുന്നതിലെ ദേഷ്യം കൊണ്ടാണ് മദ്യപിച്ച ശേഷം ഭവിൻ പോലീസ് സ്റ്റേഷനിൽ എത്തി മുഴുവൻ വിവരങ്ങളും അറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow