ലയൺസ് ക്ലബ്ബ് ജില്ലാ സമ്മേളനം 26ന് പടന്നക്കാട്ട്
കാഞ്ഞങ്ങാട്: ലയൺസ് ഇന്റർനാഷണൽ ജില്ലാ സമ്മേളനം 26ന് 5 മണിക്ക് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും. വൈസ് ഗവർണർ ടൈറ്റസ് തോമസ് അധ്യക്ഷതവഹിക്കും. 35 ക്ലബ്ബുകളിൽ നിന്ന് പ്രതിനിധികളും, ക്ലബ് അംഗങ്ങളുമടക്കം ആയിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം രാജമോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. ഗവർണർ രവിഗുപ്ത മുഖ്യാതിഥി ആയിരിക്കും. ജില്ലയിലെ എല്ലാ എംഎൽഎമാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമാതാരം ടിനിടോമും പരിപാടിയിൽ പങ്കെടുക്കും. കലാപരിപാടികൾ, സ്ത്രീ സമ്മാൻ പ്രോജക്ട് ഉദ്ഘാടനം, സ്ത്രീകൾക്ക് ഓട്ടോറിക്ഷ വിതരണം എന്നിവയുമുണ്ടാകും. ടൈറ്റസ് തോമസ് (ചെയർമാൻ) വി വേണുഗോപാലൻ (ജനറൽ കൺവീനർ) കെ ഗോപി, കുഞ്ഞി കൃഷ്ണൻ നായർ, സുകുമാരൻ പൂച്ചക്കാട്, നാസർ കൊളവയൽ, രതീഷ് കുമാർ, രാഘവൻ, അജിത്ത് കുമാർ, ആസാദ്, ഡോക്ടർ ശ്യാമള ബാലകൃഷ്ണൻ, ജോയിച്ചൻ മാത്യു, വി സജിത്ത്, ഗോവിന്ദൻ നമ്പൂതിരി, എം എൻ രാജീവ് എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.
What's Your Reaction?