ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

Jan 8, 2026 - 16:27
 0
ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു. നരവൂർ പാറ സ്വദേശി സുധിയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കൂത്തുപറമ്പ് കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം. ലോറിയിലേക്ക് ചെങ്കല്ല് കയറ്റുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞ് ലോറിക്ക് മുകളിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ഇയാളെ പുറത്തെടുത്തിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow