വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന കോട്ടിക്കുളം സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്: ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻപ്രവാസി മരിച്ചു. പാലക്കുന്ന് കോട്ടിക്കുളത്തെ ശർമ്മില വില്ലയിലെ പി എം കുഞ്ഞബ്ദുള്ള(65) യാണ് മരിച്ചത്. കാസർകോട്ട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരു മരണം. അഞ്ചു വയസ്സുള്ള പേര മകൻ പരിക്കേറ്റു ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിനു മുന്നിലുണ്ടായ അപകടത്തിലാണ് കുഞ്ഞബ്ദുള്ളയ്ക്കും, പേര മകനും സാരമായി പരിക്കേറ്റത്. പള്ളിക്കരയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. കോട്ടിക്കുളത്തെ വീടിനു മുന്നിലെത്തിയപ്പോൾ എതിർഭാഗത്തുനിന്നും എത്തിയ ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ. പരേതനായ ടി എം അബൂബക്കർ ഹാജി-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കൾ: സുഹൈമ, ശർമ്മില. മരുമക്കൾ: രജിയാസ്, ജംഷീദ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മൊയ്തു, അബ്ദുറഹ്മാൻ, അഹമ്മദ് ബഷീർ, അബ്ദുൽ അനീസ്, ലത്തീഫ്, ഷംസുദ്ദീൻ, ഖദീജ, കുഞ്ഞാസിയ, ഫാത്തിമ, പരേതയായ ഹലീമ.
What's Your Reaction?