വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം
കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. മടവൂർ എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കളത്തിങ്ങൽ തൻഹ(12) യാണ് മരിച്ചത്. പണി നടക്കുന്ന വീടിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ അബദ്ധത്തിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ റഷീദ്, മാതാവ്: മസിന. സഹോദരങ്ങൾ: ലൈഷ മഹക്ക്, ഷസമറിയം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?