സി പി എം മുൻ എം എൽ എ എസ് രജേന്ദ്രൻ ബി ജെ പി യിലേക്ക്
ഇടുക്കി: ഇടതു സഹയാത്രികൻ റെജി ലൂക്കോസിന് പിന്നാലെ സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്ന് രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു രാജേന്ദ്രൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി രാജേന്ദ്രൻ പ്രചാരണം നടത്തിയിരുന്നു. വിവാദമായതോടെ തന്നെ തിരഞ്ഞെടുപ്പുകളിൽ സഹായിച്ചവരെ തിരിച്ചു സഹായിക്കുകയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
What's Your Reaction?