ദുബായ് സൈക്ലിംഗ് റേസിനായുള്ള അഞ്ചു റോഡുകൾ ഞായറാഴ്ച താൽക്കാലികമായി അടച്ചിടും.
രാവിലെ 6 30ന് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിൽ നിന്ന് ആരംഭിക്കുന്ന മത്സരം എക്സ്പോസിറ്റിയിൽ സമാപിക്കുന്നതോടെ 101 കിലോമീറ്റർ ദൂരം പിന്നിടും.
ദുബായ് സൈക്ലിങ് റേസിന്നായി ദുബായിലെ ചില റോഡുകൾ ഫെബ്രുവരി 2 ഞായറാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് ദുബായ് ആർ ടി എ അറിയിച്ചു.
ഔദ് മേത്ത റോഡ്, ദുബായി അൽ ഐൻ റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, എക്സ്പോ റോഡ്, ലഹ്ബാബ് സ്ട്രീറ്റ് എന്നീ 5 പ്രധാന റോഡുകൾ ഞായറാഴ്ച ഓട്ടത്തിന്നു വേണ്ടി താൽക്കാലികമായി അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു.
ഓട്ടം അവസാനിക്കുന്നത് വരെ ബദൽ റൂട്ടുകൾ, റാസൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ ഉപയോഗിക്കാൻ ആർ ടി എ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള സുഗമമായ വരവ് ഉറപ്പാക്കാൻ ഡ്രൈവർമാരോട് അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും, നേരത്തെ പുറപ്പെടാനും അതോറിറ്റി ആവശ്യപ്പെട്ടു.
ദുബായ് ഡിസൈൻ ഡിസ്റ്റിക്റ്റിൽ നിന്ന് രാവിലെ 6 30ന് ആരംഭിക്കുന്ന മത്സരം 101 കിലോമീറ്റർ ദൂരത്തിൽ സഞ്ചരിച്ച് എക്സ്പോസിറ്റിയിൽ സമാപിക്കും.
What's Your Reaction?