ഗാസയിൽ അടിയന്തിര ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു.

Oct 28, 2025 - 21:41
 0
ഗാസയിൽ അടിയന്തിര ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു.

ഗാസ: ഗാസയിൽ സമാധാന കരാർ ലംഘിച്ച് ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് നെ തന്യാഹുവിന്റെ ആരോപണം. ഹമാസ് മൃതദേഹം കൈമാറിയതിലെ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൈമാറിയത്, രണ്ടുവർഷം മുമ്പ് കൈമാറിയ ബന്ദിയുടെ മൃതദേഹമാണെന്നാണ് ആരോപണം. ഉടനടി ശക്തമായ ആക്രമണം നടത്താനാണ് നെതന്യാഹു ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ആക്രമണം എപ്പോൾ, എവിടെയാണ് നടക്കാൻ പോകുന്നതെന്ന് വ്യക്തമല്ല. ഗാസയിൽ ബന്ദിയാക്കപ്പെട്ട 13 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകിയില്ലെന്നും, ഹമാസ് കരാർ ലംഘിച്ചതായും ഇസ്രായേൽ ആരോപിച്ചു എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ തിരയുന്നത് ശ്രമകരമാണെന്നാണ് ഹമാസ് പറയുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow