ഹൃദയാഘാതം; കുണിയ സ്വദേശി മദ്രസാധ്യാപകൻ അബുദാബിയിൽ മരിച്ചു

Oct 19, 2026 - 19:55
Oct 19, 2026 - 20:38
 0
ഹൃദയാഘാതം; കുണിയ സ്വദേശി മദ്രസാധ്യാപകൻ അബുദാബിയിൽ മരിച്ചു

അബുദാബി: കാസർകോട് കാഞ്ഞങ്ങാട് പെരിയ നവോദയ നഗർ സ്വദേശി അബ്ദു റഹീം ബദവി (38) അബുദാബിയിൽ നിര്യാതനായി. അബുദാബിയിലെ ഡെസേർട്ട് ഹെയർ ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ജീവനക്കാരനായിരുന്നു. നാലുമാസം മുമ്പാണ് ജോലി ആവശ്യം അബുദാബിയിലെത്തിയത്.

പ്രവാസജീവിതം ആരംഭിക്കുന്നതിന് മുമ്പ് കാസർകോട് ജാമിഅ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മദ്രസ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. എസ്.വൈ.എസ് പെരിയ സർക്കിൾ ഫിനാൻസ് സെക്രട്ടറിയും പ്രവർത്തിച്ചിരുന്നു.

പി.കെ മുഹമ്മദിൻ്റെയും, ഖദീജയുടെയും മകനാണ്. ഭാര്യ: ഫെബിന. മക്കൾ: ഫാത്തിമ റസാന, ഖദീജ റഫീന, മറിയം റൂഹ, മുഹമ്മദ് റൈഹാൻ. സഹോദരങ്ങൾ: മുജീബ്, ആരിഫ, റിയാന.

ഐ.സി.എഫ് വെൽഫെയർ വിങ്ങിൻ്റെ നേതൃത്വത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow