ഖത്തറിൽ അൽ സമാൻ എക്സ്ചേഞ്ച് സി സി എൽ 2025-കാസർഗോഡ് ക്രിക്കറ്റ് ലീഗിന്ന് ഗംഭീര തുടക്കം.
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന അൽ സമാൻ എക്സ്ചേഞ്ച് സി സി എൽ 2025-കാസർഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഈ ലീഗിന്റെ ആദ്യദിനത്തിലെ മത്സരത്തിൽ ഗ്രീൻ സ്റ്റാർ, തിസ്സാൻ, ഷൂട്ടേഴ്സ് പടന്ന എന്നീ ടീമുകൾ വിജയികളായി. ആവേശജനകമായ മത്സരങ്ങൾ കാണാനായി വിവിധയിടങ്ങളിൽ നിന്നെത്തിയ കായിക പ്രേമികളു സാനിദ്ധ്യം മത്സരത്തിന്ന് ആവേശം പകർന്നു. ഫൈനൽ മത്സരം വെള്ളിയാഴ്ച (ജൂൺ 27) നടക്കും. മത്സരം കൂടുതൽ മികവോടെ ആസ്വദിക്കാനായി ലക്കി ഡ്രോയിലൂടെയും, മറ്റ് സമ്മാനങ്ങളിലൂടെയും പ്രേക്ഷകർക്ക് പ്രത്യേക ഒരുക്കങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകസമിതി അംഗങ്ങളായ ഹാരിസ് ചൂരി, ജാസിം മസ്കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അൻവർ കടവത്ത്, ജമാൽ പൈക്ക, നൗഷാദ് പൈക്ക, റഹീം, അബ്ദുൽ റഹ്മാൻ ഏരിയാൽ, അനു ശാക്കിർ കാപ്പി, ഷെരീഫ് എന്നിവർ അറിയിച്ചു.
What's Your Reaction?