പൂനെയിൽ ‘വർണ്ണയാത്ര’; കെ.ആർ.സി. തായന്നൂരിന്റെ ചിത്രപ്രദർശനം

Sep 19, 2026 - 17:26
 0
പൂനെയിൽ ‘വർണ്ണയാത്ര’; കെ.ആർ.സി. തായന്നൂരിന്റെ ചിത്രപ്രദർശനം

തായന്നൂർ: കേരളീയ ചുവർചിത്രകലയുടെ അനശ്വര സൗന്ദര്യം ദേശീയ-അന്തർദേശീയ തലങ്ങളിലെ കലാസ്വാദകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കെ.ആർ.സി. തായന്നൂർ പൂനെയിൽ ചിത്രപ്രദർശനം ഒരുക്കുന്നു.

കെ.ആർ.സി. തായന്നൂർ സ്ഥാപിച്ച ആകൃതി സ്കൂൾ ഓഫ് ആർട്സിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൂനെയിലെ പ്രശസ്തമായ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിലാണ് ‘വർണ്ണയാത്ര’ എന്ന പേരിൽ പത്താമത് ഏകാംഗ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെയാണ് പ്രദർശനം.

വിവിധ ക്യാൻവാസുകളിലായി 500 ചതുരശ്ര അടിയിലേറെ വിസ്തൃതിയിൽ തീർത്ത നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. ചിത്രകാരൻ എന്നതിലുപരി ശിൽപി, അഭിനേതാവ്, പരിസ്ഥിതി പ്രവർത്തകൻ എന്നീ നിലകളിലും കെ.ആർ.സി. തായന്നൂർ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ പ്രകാശനം ചെയ്ത ഔദ്യോഗിക ബ്രോഷറോടെയാണ് ചിത്രപ്രദർശനത്തിന് തുടക്കമായത്. നിരവധി ജീവൻ തുടിക്കുന്ന ശിൽപങ്ങൾ കെ.ആർ.സി. തായന്നൂരിന്റെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്. തായന്നൂരിൽ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ അർദ്ധകായ പ്രതിമയും ഏറെ ശ്രദ്ധേയമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow