ബില്ലുകൾ കാരണമില്ലാതെ തടഞ്ഞു വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീംകോടതി

Nov 20, 2025 - 10:26
Nov 20, 2025 - 10:27
 0
ബില്ലുകൾ കാരണമില്ലാതെ തടഞ്ഞു വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധം; സുപ്രീംകോടതി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി. ബില്ലുകൾ കാരണമില്ലാതെ തടഞ്ഞുവയ്ക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും, ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ ഗവർണർമാരുടെ വിവേചനാധികാരം പരിമിതമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ വിധി. ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് ശരിയല്ല. കൃത്യമായ ആശയവിനിമയം ഇല്ലാതെ ബില്ല് പിടിച്ച് വയ്ക്കരുത്. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. ബില്ലിൽ ഗവർണർക്കും, രാഷ്ട്രപതിക്കും വിവേചന അധികാരമുണ്ട്. വിവേചന അധികാരം എന്തൊക്കെയാണെന്ന് ഭരണഘടന പറയുന്നുണ്ട്. അല്ലെങ്കിൽ ബില്ലുകൾ തിരിച്ചയക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. അനുച്ഛേദം 200 അനുസരിച്ച് ഗവർണർക്ക് വിവേചനാധികാരമില്ല. ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിനേക്കാൾ ഉചിതം തിരിച്ചയക്കുന്നത്. അംഗീകാരം നൽകാൻ സാധിക്കില്ലെങ്കിൽ ബില്ലുകൾ ഗവർണർ മടക്കി അയക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow