രാജസ്ഥാനിൽ വാനും, ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു.

Aug 13, 2025 - 06:44
 0
രാജസ്ഥാനിൽ വാനും, ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു.

ന്യൂഡൽഹി: ദൗസ-മനോഹർപൂർ ഹൈവേയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. മൂന്നു സ്ത്രീകളും, ഏഴു കുട്ടികൾക്കുമാണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ഖാട്ടു ശ്യാം ക്ഷേത്രത്തിൽ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന പിക്ക്-അപ്പ് വാൻ ഒരു കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വാനിലുണ്ടായിരുന്നവർ ഉത്തർപ്രദേശ് സ്വദേശികളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow