വിഷമദ്യം; കുവൈറ്റിൽ 10 പ്രവാസികൾ മരിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ. നിരവിധി പേരുടെ കാഴ്ച നഷ്ടമായതായും, വൃക്ക തകരാറിലായതായും റിപ്പോർട്ട്. സമ്പൂർണ്ണ മദ്യനിരോധന രാജ്യമായ കുവൈറ്റിൽ പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മദ്യം കഴിച്ച് മുമ്പും മരണം സംഭവിച്ചിട്ടുണ്ട്. അഹമ്മദി ഗവർണറേറ്റിലെ ആശുപത്രിയിൽ നിരവധി പേർ ഇതുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
What's Your Reaction?