നബിദിനം; കുവൈറ്റിൽ സെപ്റ്റംബർ 4 ന് പൊതു അവധി.
കുവൈറ്റ്സിറ്റി: പ്രവാചക ജന്മദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 4 വ്യാഴാഴ്ച്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. സെപ്റ്റംബർ 7 ഞായറാഴ്ച ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ആക്ടിംഗ് പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ് ഫഹദ് അൽ യൂസഫിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. പ്രത്യേക പ്രവർത്തനങ്ങളുള്ള ഏജൻസികൾക്ക് പൊതുജന താർപ്പര്യങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കി കൊണ്ട് ബന്ധപ്പെട്ട അധികാരികളുമായിഏകോപിപ്പിച്ച് അവരുടെ അവധിക്കാല ഷെഡ്യൂളുകൾ നിശ്ചയിക്കാൻ അവകാശമുണ്ടെന്നും തീരുമാനത്തിൽ വ്യക്തമാക്കുന്നു.
What's Your Reaction?