ഹൊസ്ദുർഗ് സബ്ജില്ലാ സ്കൂൾ കലോത്സവം: പ്രചാരണ ഫ്ലാഷ് മോബുമായി അമ്പലത്തറ സ്കൂളിലെ കുരുന്നുകൾ

Oct 28, 2026 - 10:25
 0
ഹൊസ്ദുർഗ് സബ്ജില്ലാ സ്കൂൾ കലോത്സവം: പ്രചാരണ ഫ്ലാഷ് മോബുമായി അമ്പലത്തറ സ്കൂളിലെ കുരുന്നുകൾ

അമ്പലത്തറ: ഹൊസ്ദുർഗ് സബ്ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രചാരണാർഥം അമ്പലത്തറ ജി.വി.എച്ച്.എസ്.എസ്. സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. സബ്ജില്ലയിലെ വിവിധ ടൗണുകളിലും സ്കൂളുകളിലുമായാണ് കുരുന്നുകൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.

അമ്പലത്തറ ജി.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. ജയകുമാർ അധ്യക്ഷത വഹിച്ചു. കലോത്സവ സംഘാടക സമിതി കൺവീനർ പി.വി. രാജേഷ് സ്വാഗതം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രമുഖർ വിദ്യാർഥികളെ അഭിനന്ദിച്ച് ആശംസകൾ നേർന്നു. ശ്രദ്ധേയമായ ഈ കലാവിരുന്ന് വരും ദിവസങ്ങളിൽ സബ്ജില്ലയിലെ മറ്റു പ്രദേശങ്ങളിലും അവതരിപ്പിക്കും. ഫ്ലാഷ് മോബിലൂടെ കലോത്സവത്തിന്റെ പ്രചാരണവും ജനപങ്കാളിത്തവും വർധിപ്പിക്കാൻ സാധിച്ചതായി സംഘാടകർ വിലയിരുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow