ഭക്തിയുടെ നിറവിൽ വെള്ളുട ദുർഗ്ഗാ ഭഗവതിക്ക് പൊങ്കാലയിറപ്പിച്ചു
മടിക്കൈ: ചുട്ടുപൊള്ളുന്ന വെയിലിലും വ്രതം നോറ്റ് മനസ്സും ശരീരവും ശുദ്ധിയായി സൂക്ഷിച്ച് വെള്ളൂട ദുർഗ ഭഗവതി ക്ഷേത്ര തിരുസന്നിധിയിൽ നൂറുകണക്കിന് സ്ത്രീകൾ ദേവിക്ക് പൊങ്കാലയർപ്പിച്ചു. മകൾ അമ്മയോടെന്നപോലെ തന്റെ ദുഃഖങ്ങൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല അടുപ്പിൽ രാവിലെ 9:30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേക്കാട്ട് പത്മനാഭ പട്ടേരി ദീപം പകർന്നു. ആറ്റുകാൽ പൊങ്കാല ദിവസം തന്നെ അതേ ആചാരത്തിലും അനുഷ്ഠാനത്തിലും പൊങ്കാല നിവേദന സമർപ്പണം നടത്തുന്ന ഉത്തര മലബാറിലെ ഏക പ്രധാനപ്പെട്ട ക്ഷേത്രമാണ് വെള്ളൂട ദുർഗ ഭഗവതി ക്ഷേത്രം. സമീപ ജില്ലകളിൽ നിന്നും പൊങ്കാല സമർപ്പിക്കാൻ സ്ത്രീകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ആഘോഷകമ്മിറ്റി ചെയർമാൻ അഡ്വ: എ മണികണ്ഠൻ, ജനറൽ കൺവീനർ സുഭാഷ് ചന്ദ്രൻ, ട്രഷറർ ഭാസ്കരൻ ചെമ്പിലോട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റിയാണ് പൊങ്കാലയ്ക്ക് നേതൃത്വം നൽകിയത്.
What's Your Reaction?